പെരിന്തൽമണ്ണ നഗരസഭയിലെ അടുത്ത ചെയർപേഴ്സൺ ആര്?

Share to


Perinthalmanna Radio
Date: 16-12-2025

പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിയ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പെരിന്തൽമണ്ണ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം ഇത്തവണ വനിതാ സംവരണമായതിനാൽ ചെയർപേഴ്സൺ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.

ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് നേതാവ് സുരയ്യ ഫാറൂഖിന്റെ പേരാണ് നിലവിൽ പരിഗണനയിലുള്ളത്. കൗൺസിലറെന്ന നിലയിലെ പ്രവർത്തന പരിചയവും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയും സുരയ്യ ഫാറൂഖിന് അനുകൂല ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.

അതേസമയം, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് എം.ബി. ഫസൽ മുഹമ്മദ് പരിഗണനയിൽ ഉള്ളതായി സൂചനകളുണ്ട്. അന്തിമ തീരുമാനം മുന്നണി നേതൃത്വത്തിന്റെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *