അങ്ങാടിപ്പുറത്ത് കാപ്പ കേസ് പ്രതിയുടെ പരാക്രമം; രണ്ടുപേർക്ക് കുത്തേറ്റു, പോലീസുകാർക്കും പരിക്ക്

Share to


Perinthalmanna Radio
Date: 17-01-2026

പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് കാപ്പ കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, സിവിൽ പൊലീസ് ഓഫിസർ സുരേന്ദ്ര ബാബു എന്നിവർക്കും പരിക്കേറ്റു. ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ അജ്നാസിനെ (35) പൊലീസ് കീഴ്പ്പെടുത്തി.
അങ്ങാടിപ്പുറത്ത് ബാറിനടുത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി റോഡിന് കുറുകെ ബൈക്ക് നിർത്തിയിട്ടിരുന്നത് മാറ്റിയിടാൻ കാറിൽ വന്ന വലമ്പൂർ സ്വദേശികളായ സന്ദീപ്, വിജേഷ് എന്നിവർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. വിജേഷിനെയും സന്ദീപിനെയും പ്രതി കുത്തി. സന്ദീപിന്റെ കൈക്കും വിജേഷിന്റെ തലയിലും ഗുരുതര പരിക്കേറ്റു. ഇരുവരെയും ആദ്യം പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലേക്ക് മാറ്റി. പ്രതി അങ്ങാടിപ്പുറത്തുള്ളതറിഞ്ഞ് എത്തിയപ്പോഴാണ് പൊലീസിന് നേരേ ആക്രമണമുണ്ടായത്. അവിടെ വെച്ചാണ് ഇൻസ്പെക്ടർ സുമേഷ് സുധാകരനും സുരേന്ദ്ര ബാബുവിനും പരിക്കേറ്റത്. വധ ശ്രമത്തിന് കേസെടുത്തു. കാപ്പ കേസുകളിൽ പ്രതിയായ അജ്നാസ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *