തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്‌നേഹപ്പുതപ്പുമായി നാസർ തൂത

Share to


Perinthalmanna Radio
Date: 17-01-2026

പെരിന്തൽമണ്ണ:  തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പുതപ്പുകൾ സമ്മാനിച്ച് ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആയിരത്തോളം പേർക്ക് ഇതിനകം പുതപ്പുമായി നാസർ തൂതയും സംഘവുമെത്തി. രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലും തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന നിലാരംബരെ തേടിയാണ് സ്വന്തം വാഹനത്തിൽ ഈ സംഘത്തിന്റെ യാത്ര. സംഘം നേരിട്ടെത്തി പുതപ്പുകൾ നൽകുകയാണ് ചെയ്യുന്നത്.

സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നു നാസർ തൂത പറഞ്ഞു. മണവാട്ടിമാർക്ക് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ സമ്മാനിക്കുന്ന നാസർ തൂത ഡ്രസ് ബാങ്ക് ഇതിനകം 6 വർഷം പൂർത്തിയാക്കി. കേരളത്തിനകത്തും പുറത്തുമായി 1200 നിർധന സഹോദരിമാരുടെ വിവാഹത്തിന് ജാതിമതഭേദമന്യേ സൗജന്യമായി വിവാഹ വസ്ത്രം നൽകിയതായി അദ്ദേഹം പറഞ്ഞു.

ആരാരുമില്ലാതെ തെരുവിൽ അലയുന്നവരെ കുളിപ്പിച്ച് വൃത്തിയാക്കി വസ്ത്രം അണിയിച്ചു താടിയും മുടിയും വൃത്തിയാക്കി ഇഷ്ടമുള്ള ഭക്ഷണം നൽകി പൊലീസിന്റെ സഹായത്തോടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങളിലും നാസർ സജീവമാണ്.

ഇത്തരത്തിൽ നൂറോളം പേരെ അഗതിമന്ദിരങ്ങളിലേക്ക് എത്തിച്ചിട്ടുണ്ട്. പി.കെ.മുജീബ്, ബാബു, സുനി, ഷെഫീഖ്, മുഹമ്മദാലി, ഷമീർ എന്നിവരും സഹായത്തിനുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *