പെരിന്തൽമണ്ണയിൽ മുസ്‍ലിംലീഗ് നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു

Share to

Perinthalmanna Radio
Date: 17-02-2024

പെരിന്തൽമണ്ണ: മുസ്‍ലിംലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റിയുടെ നവീകരിച്ച ഓഫീസായ സി.എച്ച്. സൗധം ജില്ലാപ്രസിഡന്റ് സയ്യിദ് അബ്ബാസ് അലി തങ്ങൾ ഉദ്ഘാടനംചെയ്തു. പൊതുസമ്മേളനം സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനംചെയ്തു.മതനിരപേക്ഷമായി നിൽക്കേണ്ട സർക്കാർ മതാധിഷ്ഠിതമായിരിക്കുകയാണെന്ന് പി.എം.എ. സലാം പറഞ്ഞു.

ആരാധാനാലയ നിയമം തൃണവത്ഗണിച്ച് കോടതി വിധികൾ പോലും വന്നു കൊണ്ടിരിക്കുകയാണ്. നാലുലക്ഷം കോടി രൂപയാണ് കേരളത്തിന്റെ കടം. ഇതിൽ രണ്ടുലക്ഷം കോടി പിണറായിയുടെ ഏഴുവർഷത്തെ ഭരണത്തിലാണ് അധികബാധ്യതയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി.സി.പി.എം. സംഘപരിവാരത്തിന് ഒത്താശ ചെയ്യുന്നവരാണെന്നും, തൃശ്ശൂരിൽ സി.പി.ഐ.ക്കാരനെ നിർത്തിയിട്ട് സുരേഷ് ഗോപിക്ക് വിടുപണിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ തണലിൽ എത്രകാലം സി.പി.എമ്മിന് നിൽക്കാനാകുമെന്നും ഷാജി ചോദിച്ചു.

നിയോജകമണ്ഡലം പ്രസിഡന്റ് എ.കെ. നാസർ അധ്യക്ഷത വഹിച്ചു. എം.എൽ.എ. മാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, മുൻമന്ത്രി നാലകത്ത് സൂപ്പി, ലീഗ് ജില്ലാ സെക്രട്ടറിമാരായ സലീം കുരുവമ്പലം, ഉസ്‌മാൻ താമരത്ത്, മണ്ഡലം ജനറൽസെക്രട്ടറി എസ്. അബ്ദുസ്സലാം, ട്രഷറർ നാലകത്ത് ഷൗക്കത്ത്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു. ടീം സർഗധാരയുടെ കലാവിരുന്നുമുണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *