പെരിന്തൽമണ്ണ നഗരസഭയുടെ സാന്ത്വനം സപ്തദിന ക്യാമ്പ് സമാപിച്ചു

Share to

Perinthalmanna Radio
Date: 17-02-2024

പെരിന്തൽമണ്ണ: അരയ്ക്കുതാഴെ തളർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പെരിന്തൽമണ്ണ നഗരസഭ കാഞ്ഞിരക്കുന്നിലെ സൈമൺ ബ്രിട്ടോ സാന്ത്വനകേന്ദ്രത്തിൽ നടത്തിയ സപ്തദിന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം മന്ത്രി വി. അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി മുന്നൂറിലധികം ഭിന്നശേഷിക്കാർ ക്യാമ്പിൽ പങ്കെടുത്തു.
എൺപതോളം പേർ സ്ഥിരമായി ക്യാമ്പിൽ താമസിച്ചാണ് പങ്കെടുത്തത്. 2013 മുതൽ നടത്തിവന്നിരുന്ന ക്യാമ്പ് കോവിഡ് കാലത്ത് നിർത്തിവെച്ചശേഷം ഇത്തവണയാണ് പുനരാരംഭിച്ചത്. മെഡിക്കൽ ക്യാമ്പ്, തൊഴിൽ പരിശീലനം, കംപ്യൂട്ടർ പരിശീലനം, കൂട്ടായ ചർച്ചകൾ, സംവാദങ്ങൾ, കലാപരിപാടികൾ, മാട്രിമോണി രജിസ്‌ട്രേഷൻ തുടങ്ങിയവയാണ് ക്യാമ്പിൽ നൽകിയത്. വിവിധ ദിവസങ്ങളിലായി രാഷ്ട്രീയ, സാമൂഹിക, കലാ മേഖലകളിലുള്ളവർ ക്യാമ്പ് സന്ദർശിച്ചു. സമാപനസമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ പി. ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി. രമേശൻ, പി.എസ്. ശ്രീകല, എ. നസീറ, ജി. മിത്രൻ, ഇ. രാജേഷ്, നഗരസഭാംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
  ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radi
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *