മോട്ടർ വാഹന വകുപ്പിന്റെ ഇ–ചലാൻ അദാലത്ത് 19ന് പെരിന്തൽമണ്ണയിൽ

Share to

Perinthalmanna Radio
Date: 17-02-2025

പെരിന്തൽമണ്ണ: മോട്ടർ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന ഇ–ചലാൻ അദാലത്ത് 19 ന് പെരിന്തൽമണ്ണ സബ് ആർടി ഓഫിസിൽ നടക്കും.

രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കുന്ന അദാലത്തിൽ വിചാരണ കോടതി വഴി പ്രോസിക്യൂഷൻ നടപടികൾ ശുപാർശ ചെയ്യാത്ത എഐ ക്യാമറ ഇ–ചലാനുകൾ ഉൾപ്പെടെയുള്ള പിഴകൾ അടച്ച് നിയമ നടപടികളിൽ നിന്ന് ഒഴിവാകാൻ അവസരമൊരുക്കും.

2021 മുതൽ അടയ്ക്കാൻ സാധിക്കാത്ത വിർച്വൽ കോടതി പ്രോസിക്യൂഷൻ അടക്കമുള്ള പിഴകളുടെ തീർപ്പാക്കൽ, ഓൺലൈൻ പേയ്മെന്റിൽ ബുദ്ധിമുട്ട് നേരിടുന്നവർക്കുള്ള സഹായം, വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനത്തിന് പിഴ ഉണ്ടോ എന്നറിയാനുള്ള സൗകര്യം എന്നിവയാണ് ലക്ഷ്യം.

മോട്ടർ വാഹന നിയമ ലംഘനങ്ങളുടെ പിഴകൾ ഒറ്റത്തവണയായി തീർപ്പാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് പെരിന്തൽമണ്ണ ജോ.ആർടിഒ എം.രമേശ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *