പൂരനഗരിയിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്ന് നിർദേശം

Share to



Perinthalmanna Radio
Date: 17-03-2024

പെരിന്തൽമണ്ണ: ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്ന സാഹചര്യം ഉള്ളതിനാൽ അങ്ങാടിപ്പുറത്ത് തിരുമാന്ധാംകുന്ന് പൂരനഗരിയിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാര പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കർശന നിർദേശം. സംഭാരം, സർബത്ത്, കുടിവെള്ളം എന്നിവ വിൽപന നടത്തുന്നവരും സൗജന്യമായി വിതരണം ചെയ്യുന്നവരും ഹോട്ടൽ ഉടമകളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

വെള്ളം ജല അതോറിറ്റി ലാബിലോ ആരോഗ്യവകുപ്പിന്റെ പബ്ലിക് ഹെൽത്ത് ലാബിലോ ഗുണനിലവാര പരിശോധന നടത്തിയ റിപ്പോർട്ട് കൈവശം ഉണ്ട‌ായിരിക്കണം. പരിശോധനയ്‌ക്കുള്ള സാംപിൾ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ശേഖരിക്കണമെന്നും അങ്ങാടിപ്പുറം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *