
Perinthalmanna Radio
Date: 17-03-2025
പെരിന്തൽമണ്ണ: കനത്ത ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകുന്നേരം നാല് മണിയോടെ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വേനൽ മഴ ശക്തമായതോടെ കൊടും ചൂടിനും ആശ്വാസമായിട്ടുണ്ട്. ഈ മാസം ആദ്യം മുതൽ തന്നെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ വേനൽ മഴ ലഭിച്ചെങ്കിലും പെരിന്തൽമണ്ണയിൽ ശക്തമായ വേനൽ മഴ ലഭിച്ചിരുന്നില്ല. ഇന്നലെ വൈകുന്നേരം പെയ്ത ശക്തമായ മഴക്ക് സമാനമായ മഴയാണ് ഇന്നും പെയ്യുന്നത്. വരും ദിവസങ്ങളിലും വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതോടെ അന്തരീക്ഷം കൊടും ചൂടിൽ നിന്നും തണുപ്പിലേക്ക് മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
