വീണ്ടും പുലി സാന്നിധ്യമുണ്ടായ മണ്ണാർമലയിൽ നിരീക്ഷണം ശക്തമാക്കി

Share to

Perinthalmanna Radio
Date: 17-05-2025

പട്ടിക്കാട്: മണ്ണാർമല മാട് റോഡ് പ്രദേശത്ത് വീണ്ടും പുലി സാന്നിധ്യമുണ്ടായ സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കി. രണ്ടു വനപാലകർ രാത്രി 12 മണിവരെ ഈ പ്രദേശത്തുണ്ടാകും. കഴിഞ്ഞ ദിവസം രാത്രി കാര്യാവട്ടം-മാനത്തുമംഗലം ബൈപ്പാസിൽ മാട് റോഡിൽ പുലി കുറുകേ ഓടിയതിനെ തുടർന്ന് യുവാവ് ബൈക്കിൽനിന്ന് വീണിരുന്നു. തൂത സ്വദേശിയായ യുവാവാണ് പരിഭ്രമിച്ച് ബൈക്കിൽ നിന്ന്‌ വീണത്. നിരവധി തവണ ആളുകൾ പുലിയെ കണ്ട പ്രദേശമാണിത്. രണ്ടാഴ്ച മുമ്പ് ഈ പ്രദേശത്ത്‌ പുള്ളിപ്പുലിയുടെ ചിത്രം സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു.

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *