
Perinthalmanna Radio
Date: 17-06-2025
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയിലെ പ്രധാന ബൈപാസ് റോഡായ ജൂബിലി റോഡ് നവീകരിക്കുന്നതിന്‍റെ ഭാഗമായി കള്‍വർട്ടുകളുടെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. ഇതിലൂടെ കടന്നുപോകുന്ന പൈപ്പ്ലൈനുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ പൂർത്തിയായി.
കോഴിക്കോട് ദേശീയ പാതയില്‍ നിന്ന് പട്ടാമ്പി റോഡിലേക്ക് എത്തുന്ന ഈ റോഡ് വീതി കൂട്ടി റബറൈസ് ചെയ്യാനാണ് നഗരസഭയുടെ പദ്ധതി. ജൂബിലി റോഡിന്‍റെ തകർച്ചയെ തുടർന്ന് പ്രദേശ വാസികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. തുടർന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് വലിയ വാഹനങ്ങളുടെ പ്രവേശനം തടഞ്ഞ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. നിലവിലെ രണ്ട് കള്‍വർട്ടുകളുടെ പ്രവൃത്തിയാണ് ദ്രുതഗതിയില്‍ നടക്കുന്നത്. ഇത് പൂർത്തിയായാല്‍ റോഡ് നിർമാണം നടത്താനാണ് നഗരസഭയുടെ തീരുമാനം
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ