
Perinthalmanna Radio
Date: 17-06-2025
അങ്ങാടിപ്പുറം: ബഹ്റെറനിൽ നടക്കുന്ന ഏഷ്യൻ ഒളിമ്പിക് യൂത്ത് ഗെയിംസിൽ മത്സരിക്കാൻ യോഗ്യത നേടി അങ്ങാടിപ്പുറം സ്വദേശി നിഷാത്ത് അൻജും. മുയ്തായ് എന്നറിയപ്പെടുന്ന തായ് ബോക്സിങ് മത്സരത്തിലാണ് നിഷാത്ത് പങ്കെടുക്കുന്നത്. ഹരിയാനയിലെ റോത്തകിലെ എംഡി യൂണിവേഴ്സിറ്റിയിൽ നടന്ന സെലക്ഷൻ ഗെയിമിലാണ് നിഷാത്ത് യോഗ്യത നേടിയത്. പെൺകുട്ടികളുടെ 16-17 വയസ്സിലെ വിഭാഗത്തിൽ 51 കിലോഗ്രാമിനു താഴെയുള്ള വിഭാഗത്തിലാണ് മത്സരം. വലമ്പൂർ പള്ളിയാൽത്തൊടി അൻസാറിന്റെയും സജ്നയുടെയും മകളാണ്. തരകൻ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
