
Perinthalmanna Radio
Date: 17-07-2025
പെരിന്തല്‍മണ്ണ: നവീകരിച്ച പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ 27ന് വൈകുന്നേരം നാലിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ എന്ന് നാമകരണം ചെയ്തിരുന്ന ടൗണ്‍ഹാളിന് കൗണ്‍സില്‍ യോഗ തീരുമാന പ്രകാരം നഗരസഭ മുൻ പ്രസിഡന്‍റായിരുന്ന കെ.ടി. നാരായണന്‍റെ പേരാണ് നല്‍കിയിട്ടുള്ളത്.
പണമില്ലാതെ നിർമാണ പ്രവൃത്തി നിലച്ചിരുന്ന ടൗണ്‍ഹാള്‍ പിന്നീട് നഗരസഭ വായ്പ എടുത്താണ് പദ്ധതി പൂർത്തിയാക്കിയത്. ഓഡിറ്റോറിയം പൂർത്തിയാകുന്നതോടെ പൊതുപരിപാടികള്‍ക്ക് നല്‍കാനുള്ള നിരക്കും നഗരസഭ തീരുമാനിച്ചു. ഇതുപ്രകാരം വിവാഹങ്ങള്‍ക്ക് എസി ഹാളിന് 55,000 രൂപയും നോണ്‍ എസിക്ക് 40,000 രൂപയും വാടക ഈടാക്കും.
പട്ടികജാതി- വർഗം, ബിപിഎല്‍ കുടുംബങ്ങള്‍ക്ക് നോണ്‍ എസിക്ക് 30,000 രൂപ നല്‍കിയാല്‍ മതി. ആറ്മണിക്കൂർ നേരത്തേക്കുള്ള മറ്റു ഉപയോഗങ്ങള്‍ക്ക് എസിക്ക് 20,000 രൂപയും നോണ്‍ എസിക്ക് 15,000 രൂപയുമാണ് വാടക. രാഷ്ട്രീയ പാർട്ടികള്‍ക്കും സർവീസ് സംഘടനകള്‍ക്കും മറ്റും എസിക്ക് 15,000 രൂപയും നോണ്‍ എസിക്ക് 10,000 രൂപയും നല്‍കണം. ഭക്ഷണഹാള്‍ ഉള്‍പ്പെടെ ആകുന്പോള്‍ എസിക്ക് 5000 രൂപയും നോണ്‍ എസിക്ക് 3500 രൂപയും അധികചാർജ് ഈടാക്കും. ഇതു സംബന്ധിച്ച് നഗരസഭാ കൗണ്‍സിലിന് യുക്തമായ തീരുമാനങ്ങള്‍ എടുക്കാമെന്നും നിയമാവലിയില്‍ വ്യവസ്ഥയുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
