
Perinthalmanna Radio
Date: 17-07-2025
പെരിന്തൽമണ്ണ: മേലാറ്റൂർ ചോലക്കുളം താമസിക്കുന്ന മാങ്ങോട്ടിൽ രാമൻ (62) എന്നവർ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള ട്രെയിൻ തട്ടി മരണപ്പെട്ടു. അങ്ങാടിപ്പുറത്തിനും പട്ടിക്കാടിനും ഇടയിൽ ഇന്ന് രാവിലെ 9:45 ഓടെ ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെരിന്തൽമണ്ണ SHO സുമേഷ് സുധാകറിന്റെ നേതൃത്വത്തിൽ ഇൻകെസ്റ്റ് നടപടികൾ പൂർത്തിയാക്കി ജില്ലാ ഹോസ്പിറ്റലിലേക്ക് ബോഡി മാറ്റി. പോലീസിൻ്റെ കൂടെ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി,ഫാറൂഖ് പൂപ്പലം,ജിൻഷാദ് പൂപ്പലം,കുട്ടൻ കാരുണ്യ എന്നിവരും ഇൻകെസ്റ്റ് നടപടികളിൽ പങ്കാളികളായി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
