
Perinthalmanna Radio
Date: 17-09-2025
അങ്ങാടിപ്പുറം: 14 വര്‍ഷമായി റീടാറിങ് നടത്താതെ സംസ്‌ഥാന പാതയിലെ തിരൂര്‍ക്കാട്- ആനക്കയം റോഡ്. പെരിന്തല്‍മണ്ണ- മഞ്ചേരി റൂട്ടായ റോഡിലൂടെ ദീര്‍ഘദൂര കെ.എസ്.ആര്‍.ടി.സി. ബസ്സുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും കടന്നു പോകുന്നത്.
കുഴികള്‍ മാറ്റി വെട്ടിച്ച് പോകാന്‍ ശ്രമിക്കുന്ന വാഹനങ്ങള്‍ എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങളില്‍ ഇടിക്കുന്നത് പതിവാണ്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ജീവന്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെടുന്നത്. ടൂ വീലറു കള്‍ക്കാണ് അപകട സാധ്യത കൂടുതല്‍. തകര്‍ന്നുകിടക്കുന്ന റോഡ് റീ ടാറിങ് നടത്താന്‍ അനുകൂല കാലാവസ്‌ഥയുണ്ടായിട്ടും പൊതുമരാമത്ത് വകുപ്പ് ചെറിയ കുഴികളടച്ചും വലിയ കുഴികളില്‍ കോറി വേസ്‌റ്റ് നിറച്ചും ജനങ്ങളുടെ കണ്ണില്‍ പൊടി യിടുകയാണ്. റോഡിന്റെ ഇരു വശങ്ങളിലും മഴവെള്ളം ഒഴുകി പോകാന്‍ നിര്‍മ്മിച്ച ഡ്രെയിനേജുകള്‍ മുഴുവനും അടഞ്ഞുകിടക്കുകയാണ്. ഇതോടെ മഴവെള്ളം നേരിട്ട് റോഡിലൂടെ ഒഴുകി പോകുകയും, റോഡിന്റെ തകര്‍ച്ച വേഗത്തിലാക്കുകയും ചെയ്യുകയാണ്. റോഡിലെ കയേ്േറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടി വര്‍ഷങ്ങള്‍ക്കുമുമ്ബ് പാസായിട്ടും അധികാരികളുടെ അനാസ്‌ഥ മൂലം അതും നടപ്പിലായിട്ടില്ല. റോഡ് പൂര്‍ണമായും റീടാറിങ് ചെയ്യണമെന്നും ഡ്രെയിനേജുകള്‍ വൃത്തിയാക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് ലീഡേഴ്‌സ് മീറ്റ് ആവശ്യപ്പെട്ടു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
