
Perinthalmanna Radio
Date: 17-10-2024
പെരിന്തൽമണ്ണ : ഉപജില്ലാ കായികമേള പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയത്തിൽ തുടങ്ങി. മൂന്നുദിവസം നീണ്ടു നിൽക്കുന്ന കായികമേള നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. മുസ്തഫ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ എസ്.എച്ച്.ഒ. സുമേഷ് സുധാകർ പതാക ഉയർത്തി. നഗരസഭാ ഉപാധ്യക്ഷ എ. നസീറ, കൗൺസിലർമാരായ മൻസൂർ നെച്ചിയിൽ, അമ്പിളി മനോജ്, പെരിന്തൽമണ്ണ ഗേൾസ് സ്കൂൾ പി.ടി.എ. പ്രസിഡന്റ് കിനാതിയിൽ സാലിഹ, ഗേൾസ് സ്കൂൾ പ്രിൻസിപ്പൽ സി.എം. ലത, പെരിന്തൽമണ്ണ എ.ഇ.ഒ. കെ.ടി. കുഞ്ഞുമൊയ്തു തുടങ്ങിയവർ പങ്കെടുത്തു. മുൻ വർഷങ്ങളിലെ സംസ്ഥാന വിജയികളായ ദിയ, ശ്രീഹരി, അമത്യുൽ ഷാഫി, നദ ഫാത്തിമ എന്നിവരുടെ ദീപശിഖാ പ്രയാണത്തോടെയാണ് പരിപാടി ആരംഭിച്ചത്. മൂന്നു ദിവസമായി നടക്കുന്ന കായിക മേളയിൽ 29 സ്കൂളുകളിൽ നിന്ന് 106 ഇനങ്ങളിലായി 1200-ാളം കുട്ടികൾ വിവിധ മത്സരങ്ങൾ മാറ്റുരയ്ക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
