പെരിന്തൽമണ്ണ നഗരസഭയിൽ സീറോ റാബീസ് കാമ്പയിന് തുടക്കമായി

Share to


Perinthalmanna Radio
Date: 17-10-2025

പെരിന്തൽമണ്ണ:
“പേവിഷ വിമുക്ത പെരിന്തൽമണ്ണ” എന്ന ലക്ഷ്യം മുൻനിർത്തി പെരിന്തൽമണ്ണ നഗരസഭ 2025-26 വാർഷിക പദ്ധതിയിൽ നടപ്പിലാക്കുന്ന തെരുവു നായ്ക്കൾക്കുള്ള പേവിഷ പ്രതിരോധകുത്തി
വെയ്പ് കാമ്പയിന് തുടക്കമായി. നഗരസഭ ചെയർപേഴ്സൺ പി.ഷാജി കാമ്പയിൻ ഉൽഘാടനം ചെയ്തു. സീനിയർ വെറ്ററിനറി സർജൻ ഡോ.മുജീബ് റഹിമാൻ, ഡോ.അഖിൽ, ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ ശ്രീ. ബിനോയ്‌. വി എന്നിവർ നേതൃത്വം നൽകി. ആദ്യ ഘട്ടമായി നടപ്പിലാക്കിയ വളർത്തുനായ, പൂച്ച എന്നിവയുടെ പ്രതിരോധ കുത്തി വെയ്പ് 90% പൂർത്തിയായിട്ടുണ്ട്. പരിശീലനം ലഭിച്ച ഡോഗ് കാച്ചർമാരുടെ സഹായത്തോടെയാണ് തെരുവുനായ്ക്കൾക്ക് കുത്തിവെയ്പ്പ് നൽകുന്നത്. നാല് ദിവസം കൊണ്ട് നഗരസഭ പരിധിയിലെ എല്ലാ തെരുവു നായ്ക്കൾക്കും വാക്സിനേഷൻ നൽകുമെന്ന് ചെയർപേഴ്സൺ പി.ഷാജി പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *