പെരിന്തൽമണ്ണ- തിരുവിഴാംകുന്ന് റൂട്ടിൽ കെഎസ്ആർടിസി ട്രിപ് വെട്ടിക്കുറച്ചു

Share to

Perinthalmanna Radio
Date: 17-11-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ

▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക

ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
9961902864, 9142382318
———————————————

പെരിന്തൽമണ്ണ:  കെഎസ്‌ആർടിസി പെരിന്തൽമണ്ണ ഡിപ്പോയിൽനിന്നുള്ള വെട്ടത്തൂർ–തിരുവിഴാംകുന്ന് റൂട്ടിൽ വീണ്ടും ട്രിപ്പുകൾ വെട്ടിക്കുറച്ചു. ഒരാഴ്‌ച മുൻപാണ് സർവീസിന്റെ 1.35ന് പുറപ്പെട്ടിരുന്ന അലനല്ലൂർ–പെരിന്തൽമണ്ണ ട്രിപ്പുകൾ നിർത്തലാക്കിയത്. ഇതുമൂലം ഉച്ചയ്‌ക്ക് 2ന് ശേഷം പെരിന്തൽമണ്ണയിലേക്ക് യാത്രക്കാർക്ക് 50 മിനിറ്റിലേറെ കാത്തിരിക്കണം. 39 കിലോമീറ്ററോളം ഓട്ടമുള്ള ഈ ട്രിപ്പിന് ആയിരം രൂപയ്‌ക്ക് മുകളിൽ ശരാശരി കലക്‌ഷൻ ലഭിക്കുന്നുണ്ട്. ശേഷിച്ച ട്രിപ്പുകളും ശരാശരി വരുമാനം നേടുന്നുണ്ട്. ഉച്ച സമയത്ത് മിക്ക ഡിപ്പോകളിൽ നിന്നുമുള്ള ഓർഡ‍ിനറി സർവീസുകൾക്കും വരുമാനക്കുറവുണ്ട്. ഈ കാരണം പറഞ്ഞ് കെഎസ്ആർടിസി അധികൃതർ ഓർഡിനറി സർവീസുകളെ തഴയുന്നതായാണ് ആക്ഷേപം.

ഇതു സംബന്ധിച്ച് കെഎസ്ആർടിസി തിരുവിഴാംകുന്ന് യാത്രക്കാരുടെ കൂട്ടായ്മ സോണൽ ഓഫിസിലേക്കും കെഎസ്ആർടിസി ഉന്നത അധികൃതർക്കും പരാതി നൽകി. ഡിപ്പോയിൽ നിന്ന് കോവിഡ് കാലത്ത് നിർത്തലാക്കിയ ഓർഡിനറി സർവീസുകൾ പലതും പുനഃസ്ഥാപിച്ചിട്ടില്ല.

ഗ്രാമീണ റൂട്ടുകളെ പ്രോത്സാഹിപ്പിക്കാൻ സർക്കാരും മോട്ടർ വാഹന വകുപ്പും വിവിധ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോഴാണ് ട്രിപ്പുകൾ വെട്ടിക്കുറക്കുകയാണ്. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *