വത്സലയുടെ മരണം: അന്വേഷണം നടത്തണമെന്ന് ബന്ധുക്കൾ

Share to

Perinthalmanna Radio
Date: 17-11-2024

പെരിന്തൽമണ്ണ: പൊള്ളലേറ്റു മരിച്ച അങ്ങാടിപ്പുറം ചെരയ്‌ക്കാപറമ്പ് സ്വദേശിനി വത്സലയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ബന്ധുക്കൾ. ഓഗസ്‌റ്റ് 24 ന് പുലർച്ചെ കുന്നപ്പള്ളിയിലെ ഭർതൃവീട്ടിലാണ് വത്സലയെ തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെതിരെയാണ് ബന്ധുക്കൾ പരാതി നൽകിയത്.

22 വർഷം മുൻപ് ഇയാളുടെ ആദ്യ ഭാര്യ അടുക്കളയിൽ ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരിച്ചത്. തുടർന്നാണ് വത്സലയെ വിവാഹം ചെയ്‌തത്. ഇരുവരും മാത്രമായിരുന്നു കുന്നപ്പള്ളിയിലെ വീട്ടിലുണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്പോൾ പകുതിയിലേറെയും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മരണ സമയത്ത് ഭർത്താവ് വീട്ടിലുണ്ടായിരുന്നു. എന്നാൽ സംശയകരമായ ശബ്‌ദങ്ങളൊന്നും കേട്ടില്ലെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. വത്സല മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിരുന്നതായാണ് വത്സലയുടെ ബന്ധുക്കളുടെ പരാതി. ഇക്കാര്യം പലപ്പോഴും സൂചിപ്പിച്ചിരുന്നതായും പരാതിയിലുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പെരിന്തൽമണ്ണ ഡിവൈഎസ്‌പിക്ക് പരാതി നൽകി. പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്
. ………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *