
Perinthalmanna Radio
Date: 17-11-2025
മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽ പാതയിലെ വേങ്ങൂർ വളയപ്പുറത്ത് അടിപ്പാത നിർമിക്കുന്നതിനുള്ള പണികൾക്കായി പാളത്തിനടിയിൽ ഗർഡർ സ്ഥാപിച്ചു. ശനിയാഴ്‌ച അർധ രാത്രിയോടെയാണ് മണ്ണുമാന്തി യന്ത്രമുൾപ്പെടെയുള്ളവയുടെ സഹായത്തേടെ തൊഴിലാളികൾ ഗർഡർ സ്ഥാപിച്ചത്. പാളത്തിനടിയിലെ മണ്ണ് നീക്കുമ്പോൾ പാളം തെന്നി നീങ്ങാതിരിക്കാണ് 13 ടണ്ണോളം ഭാരമുള്ള ഗർഡർ സ്ഥാപിച്ചിട്ടുള്ളത്. ഗർഡറിൽ സ്ഥാപിച്ച പാളത്തിലൂടെ രണ്ടു മൂന്നു ദിവസം തീവണ്ടി ഓടി സുരക്ഷ ഉറപ്പു വരുത്തിയ ശേഷം മാത്രമേ പാളത്തിനടിയിലെ മണ്ണ് നീക്കുന്ന പണി ആരംഭിക്കുകയുള്ളൂ.
മണ്ണ് പൂർണമായും നീക്കം ചെയ്തശേഷം
ആ ഭാഗത്തിനു സമീപത്തേക്ക് മാസങ്ങൾക്ക് മുൻപ് കോൺക്രീറ്റ് ചെയ്തിട്ട ബ്ലോക്ക് നീക്കി വെക്കുകയാണ് ചെയ്യുക.
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
