
Perinthalmanna Radio
Date: 17-12-2023
പെരിന്തൽമണ്ണ : മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയിൽ ക്ലീൻ ടോയ്ലറ്റ് കാമ്പയിൻ തുടങ്ങി. മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡിലെ പൊതുശൗചാലയം ശുചീകരിച്ച് നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. 25 വരെയുള്ള കാമ്പയിന്റെ ഭാഗമായി പൊതുശൗചാലയങ്ങൾക്കുപുറമേ ഓഡിറ്റോറിയങ്ങൾ, തിയേറ്ററുകൾ, പെട്രോൾ പമ്പുകൾ, സ്കൂളുകൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയെല്ലാം ശുചീകരിക്കും.
നഗരസഭാ സെക്രട്ടറി ജി. മിത്രൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ഷാൻസി നന്ദകുമാർ, മുണ്ടുമ്മൽ മുഹമ്മദ് ഹനീഫ, സീനിയർ പി.എച്ച്.ഐ. മുഹമ്മദ് ഇക്ബാൽ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ, ശുചീകരണ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
