
Perinthalmanna Radio
Date: 18-01-2024
പെരിന്തല്‍മണ്ണ: വിവാഹ ചടങ്ങുകള്‍ ഹരിത നിയമ പ്രകാരം നടത്തി മാതൃകയാവുകയാണ് അശ്വിന് അങ്കിത ദമ്പതിമാര്‍. മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പെരിന്തല്‍മണ്ണ നഗരസഭ പരിധിയിലെ നൂറില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങുകള്‍ ഹരിത നിയമ പ്രകാരമാക്കണമെന്ന നിര്‍ദേശം പാലിച്ചാണ് എരവിമംഗലം വലിയപറമ്പ് വീട്ടില്‍ ശശിധരന് പുഷ്പലത ദമ്പതിമാരുടെ മകന് അശ്വിന്റെയും അങ്കിതയുടെയും വിവാഹം മാതൃകയാകുന്നത്.
ഡിസംബര്‍ 31 ന് പെരിന്തല്‍മണ്ണ അലങ്കാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വാഴയില, സ്റ്റീല്‍ ഗ്ലാസ് തുടങ്ങിയവ ഉപയോഗിച്ചും പ്രകൃതി സൗഹൃദമായ രീതിയിലും മാലിന്യത്തിന്റെ അളവ് കുറച്ചും വിവാഹം നടത്തിയതിന് നഗരസഭ ആദരവ് നല്കി. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് പി. ഷാജി പ്രശംസാപത്രം നല്കി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ജി. മിത്രന്, ക്ലീന്‍ സിറ്റി മാനേജര്‍ സി.കെ. വത്സന് എന്നിവര്‍ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
