ഹയർ സെക്കൻഡറി മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ

Share to

Perinthalmanna Radio
Date: 18-01-2024

ഹയർ സെക്കൻഡറി (പ്ലസ് വൺ/പ്ലസ് ടു) മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെ നടത്തുമെന്ന് പരീക്ഷാ വിഭാഗം പൊതു വിദ്യാഭ്യാസ ഡയറക്ടർ.
നാലു ദിവസങ്ങളിൽ രണ്ടു നേരവും അവസാന ദിവസം രാവിലെ മാത്രവുമായിരിക്കും പരീക്ഷ നടക്കുക. പരീക്ഷയുടെ ടൈം ടേബിളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രാക്‌ടിക്കൽ ഇല്ലാത്ത വിഷയങ്ങൾക്ക് രാവിലെ 9:30 മുതൽ 12:15 വരെയും ഉച്ചയ്ക്ക് 2 മണി മുതൽ 4:45 വരെയുമാണ് പരീക്ഷ നടക്കുക. പ്രാക്‌ടിക്കൽ ഉള്ള വിഷയങ്ങൾക്ക് രാവിലെ 9:30 മുതൽ 11:45 വരെയും ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ രണ്ടു മണി മുതൽ 4:15 വരെയുമാണ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *