പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. ഡിപ്പോ നവീകരണത്തിന് വഴിതെളിയുന്നു

Share to

Perinthalmanna Radio
Date: 18-02-2024

പെരിന്തൽമണ്ണ : അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നവീകരണത്തിന് വഴി തെളിയുന്നു. നവീകരണവുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേരുമെന്ന് നജീബ് കാന്തപുരം എം.എൽ.എ. പറഞ്ഞു. സബ്ഡിപ്പോ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എം.എൽ.എ. കെ.എസ്.ആർ.ടി.സി. നോർത്ത് സോൺ ജനറൽ മാനേജർ സരിൻ, ഡി.ടി.ഒ. ജോഷി ജോൺ, പൊതു മരാമത്ത് കെട്ടിട വിഭാഗം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ രാജഗോപാൽ എന്നിവരും കൂടെയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എം.എൽ.എ. തിരുവനന്തപുരത്ത് മന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിലെ തീരുമാന പ്രകാരമാണ് നോർത്ത് സോൺ ജനറൽ മാനേജർ പെരിന്തൽമണ്ണയിലെത്തിയത്. ഡിപ്പോ നവീകരണത്തിന്റെ ഭാഗമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ടെർമിനൽ, ബസ് സ്റ്റാൻഡ്, പാർക്കിങ് ഏരിയ, യാത്രക്കാർക്ക് കാത്തിരിപ്പ് സ്ഥലം, വിശ്രമമുറി, വ്യാപാര- ഹോട്ടൽ സമുച്ചയം, സ്റ്റാഫ് മുറിയും വിശ്രമ കേന്ദ്രവും, മെഡിക്കൽ സെന്റർ തുടങ്ങിയവ ഉൾപ്പെടെയുള്ള നവീകരണ പ്രവൃത്തികളാണ് ഉദ്ദേശിക്കുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാനാണ് മന്ത്രിയുമായുള്ള പ്രാഥമിക ചർച്ചയിൽ ധാരണയായതെന്ന് എം.എൽ.എ. പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *