
Perinthalmanna Radio
Date: 18-02-2025
പെരിന്തൽമണ്ണ: ചണ്ഡീഗഡ് യൂണിവേഴ്സിററിയിൽ വെച്ച് ഫെബ്രുവരി 22 മുതൽ 27 വരെ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ് നിയന്ത്രിക്കാൻ പെരിന്തൽമണ്ണ സ്വദേശി സുമേഷും. പെരിന്തൽമണ്ണ കാവുങ്ങപ്പറമ്പ് സ്വദേശിയായ സുമേഷ് പി. എൻ 11 വയസ് മുതൽ ആയോദന കലാരംഗത്ത് നിറസാനിധ്യമാണ്. സംസ്ഥാന സ്കൂൾ ഗെയിംസ് ഉൾപ്പെടെ ഒട്ടേറെ മത്സരങ്ങൾ നിയന്ത്രിച്ച ഈ 32-കാരൻ 2015ലെ ദേശീയ ഗെയിംസ് ഉൾപ്പെടെ നിരവധി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും മെഡലുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ പഞ്ചാബിൽ വെച്ച് നടന്ന ദേശീയ സബ് ജൂനിയര്‍ വുഷു ചാമ്പ്യൻഷിപ്പും സുമേഷ് നിയന്ത്രിച്ചിരുന്നു. പെരിന്തൽമണ്ണ കോഴിക്കോട് ജൂബിലി ജംഗ്‌ഷനിൽ ജൂബിലി വുഷു ക്ലബ് എന്ന വുഷു പരിശീലന അക്കാദമിയിലെ മുഖ്യ പരിശീലകൻ കൂടിയാണ് സുമേഷ്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
