Wednesday, February 18

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ  ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം നിർത്തി

Share to


Perinthalmanna Radio
Date: 18-02-2026

പെരിന്തൽമണ്ണ ::ജില്ലാ ആശുപത്രിയിൽ ഡായാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം തൽക്കാലം നിലച്ചു. ഉപയോഗിക്കുന്ന വെള്ളത്തിൽ ആരോഗ്യത്തിന് ഹാനികരമായ ചില വസ്‌തുക്കളുടെ സാന്നിധ്യം ലാബ് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നിലവിൽ ഇവിടെ ദിവസവും 2 ഷിഫ്‌റ്റുകളിലായി 16 പേർക്കാണ് ഡയാലിസിസ് ചെയ്‌തിരുന്നത്. സൗകര്യം ഒരുക്കിയതിനു ശേഷം ഇതിനകം പതിനയ്യായിരത്തിലേറെ പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്‌തിട്ടുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമായ രോഗികളാണ് ഇവിടെ എത്തുന്നവരിലേറെയും. ഇവരാണ് പ്രതിസന്ധിയിലായിട്ടുള്ളത്. അതേസമയം, നിലവിലുള്ള രോഗികൾക്കെല്ലാം സമീപത്തെ സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് കേന്ദ്രങ്ങളിൽ സൗജന്യമായി തന്നെ താൽക്കാലിക ഡയാലിസിസ് സംവിധാനം ഒരുക്കി നൽകിയിട്ടുണ്ടെന്നും ഇതിനാവശ്യമായ ഡയാലിസിസ് കിറ്റ് ഉൾപ്പെടെയുള്ള സാധന സാമഗ്രികളെല്ലാം ബന്ധപ്പെട്ട ആശുപത്രികൾക്ക് ജില്ലാ ആശുപത്രിയിൽനിന്ന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന് ഉപയോഗപ്പെടുത്തുന്ന വെള്ളം പ്രത്യേക ഇടവേളകളിൽ പരിശോധന നടത്തേണ്ടതുണ്ട്. ഇങ്ങനെ നടത്തിയ ലാബ് പരിശോധനയിലാണ് ഈ വെള്ളം ഉപയോഗിച്ചാൽ ആരോഗ്യപ്രശ്‌നങ്ങളുണ്ട‌ാകുമെന്ന് കണ്ടെത്തിയത്. തുടർന്ന് നിലവിൽ ആശുപത്രിയിലേക്ക് വെള്ളം എടുക്കുന്ന വയലിലെ കിണറ്റിലും ആശുപത്രി ടാങ്കുകളിലുമെല്ലാം അടിയന്തര ക്ലോറിനേഷൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി വീണ്ടും വെള്ളം പരിശോധന നടത്തിയെങ്കിലും ഫലം കിട്ടിയിട്ടില്ല. ഇതോടെ ജല അതോറിറ്റിയുടെ പുതിയ ജല കണക്‌‌ഷൻ എടുത്ത് ഈ വെള്ളവും പരിശോധന നടത്തി. ഈ വെള്ളവും പൂർണമായി ആരോഗ്യകരമല്ലെന്നാണ് കണ്ടെത്തിയത്. ഒടുവിൽ ജലശുദ്ധീകരണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി വെള്ളം കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ച് കാത്തിരിക്കുകയാണ് അധികൃതർ. പരിശോധനാഫലം അനുകൂലമാകും വരെ ഡയാലിസിസ് യൂണിറ്റ് അടഞ്ഞുകിടക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *