Wednesday, February 18

പെരിന്തൽമണ്ണയിലെ റോഡുകൾ വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നിർദേശം

Share to


Perinthalmanna Radio
Date: 18-02-2026

പെരിന്തൽമണ്ണ:  ഇടറോഡുകളും ബൈപാസുകളും പരമാവധി വീതി കൂട്ടി ഗതാഗതം സുഗമമാക്കണമെന്ന് നഗരവികസനവുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ നടന്ന വിഷൻ ഫ്രെയ്മിങ്ങിൽ ആവശ്യം. പെരിന്തൽമണ്ണ നഗരത്തിൽ നടപ്പാക്കേണ്ട അടിസ്ഥാന വികസനങ്ങൾ ക്രോഡീകരിക്കാനാണ് നഗരസഭയുടെയും കാദറലി ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിവിധ മേഖലയിലെ വിദഗ്ധരെയും സർക്കാർ വകുപ്പ് പ്രതിനിധികളെയും പങ്കെടുപ്പിച്ച് വിഷൻ ഫ്രെയ്മിങ് ചർച്ച നടത്തിയത്.

റോഡുകളിലെ കയ്യേറ്റം പരിശോധിക്കാൻ സർവേ നടത്തുക, മാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ ഫലപ്രദമായ ഇടപെടൽ നടത്തുക, അഗ്നിരക്ഷാ സംവിധാനം ഉറപ്പാക്കുക തുടങ്ങി അൻപതിൽപരം പൊതുനിർദേശങ്ങൾ ചർച്ചയിൽ ഉയർന്നു. ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ നിർദേശങ്ങൾ സമർപ്പിച്ചു.

താമരത്ത് ഉസ്‌മാൻ മോഡറേറ്ററായിരുന്നു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ്, ഉപാധ്യക്ഷൻ എം.ബി.ഫസൽ മുഹമ്മദ്, കാദറലി ക്ലബ് പ്രസിഡന്റ് മണ്ണിൽ ഹസൻ, സെക്രട്ടറി പച്ചീരി ഫാറൂഖ്, തഹസിൽദാർ എ.വേണുഗോപാൽ, പെരിന്തൽമണ്ണ എസ്ഐ അബ്ബാസ്, മരാമത്ത് റോഡ്സ് എഇ ശ്രീജിത്ത്, കെഎസ്ഇബി എഇ സിദ്ദീഖ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ നാസർ, പെരിന്തൽമണ്ണ ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫിസർ ഡോ. നവാസ്, സിപിഎം ഏരിയ കമ്മിറ്റി അംഗം എം.എം.മുസ്തഫ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് അരഞ്ഞിക്കൽ ആനന്ദൻ, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഉസ്മാൻ താമരത്ത്, ബിജെപി പ്രതിനിധി ബാലസുബ്രഹ്മണ്യൻ, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി ഇഖ്ബാൽ, പ്രസിഡന്റ് പിടിഎസ് മൂസു, വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി.സുബ്രഹ്മണ്യൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, ഐഎംഎ യൂണിറ്റ് പ്രസിഡന്റ് ഡോ. കെ.പി.ഷറഫുദ്ദീൻ, ഡോ. ഷാജി അബ്ദുൽ ഗഫൂർ, ഡോ. നിലാർ മുഹമ്മദ്, ഇ.ഷംസുദ്ദീൻ, റിയാസ്, അമീർ പാതാരി, ലിയാഖത്തലി ഖാൻ തുടങ്ങിയവർ നഗരവികസനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *