
Perinthalmanna Radio
Date: 18-03-2024
പെരിന്തൽമണ്ണ : നഗരസഭാ 15-ാം വാർഡ് പാതായ്‌ക്കരയിൽ മൂന്ന് റോഡുകളുടെ ഉദ്ഘാടനം നജീബ് കാന്തപുരം എം.എൽ.എ. നിർവഹിച്ചു. എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച കോവിലകംപടി-കളത്തിൽതൊടി സിദ്ദീഖ്പടി റോഡ്, കോവിലകംപടി-താണിയൻ കോളനി റോഡ്, കോവിലകംപടി-മേലേതിൽപടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. വാർഡ് കൗൺസിലർ പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. സൈഫു കോയതങ്ങൾ, കുഞ്ഞിതങ്ങൾ, മേലേതിൽ കുഞ്ഞുട്ടി, പച്ചീരി ജലാൽ, ചോലമുഖത്ത് മുഹമ്മദ്, താണിയൻ അലി, താണിയൻ അസീസ്, മുണ്ടത്ത് അസീസ്, കളത്തിൽതൊടി ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
