
Perinthalmanna Radio
Date: 18-03-2025
പെരിന്തൽമണ്ണ : ചില്ലീസ് ജംക്‌ഷൻ താൽക്കാലികമായി ഗതാഗത യോഗ്യമാക്കാൻ ഇതു സംബന്ധിച്ച് ചേർന്ന ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. നിലവിലെ കരാർ പ്രകാരമുള്ള റോഡ് പണി ആരംഭിക്കണമെങ്കിൽ പഴയ കരാറുകാരനെ ഒഴിവാക്കിയ പശ്ചാത്തലത്തിൽ ഏറെ സമയമെടുക്കും. പുതിയ എസ്റ്റിമേറ്റ് സമർപ്പിച്ച് ടെൻഡർ ചെയ്ത് പുതിയ കരാറുകാർക്ക് റോഡ് കൈമാറേണ്ട നീണ്ട സാങ്കേതിക നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ താൽക്കാലികമായി ഗതാഗത യോഗ്യമാക്കുന്നതിനാണ് പ്രത്യേക യോഗം ചേർന്നത്. നവീകരണത്തിന് ടെക്‌നിക്കൽ റിപ്പോർട്ട് ആവശ്യമായതിനാൽ നാളേക്ക് ശേഷം പണി തുടങ്ങുമെന്ന് കെഎസ്‌ടിപി അധികൃതർ അറിയിച്ചു. മുണ്ടത്ത് പാലവും ചില്ലീസ് ജംക്‌ഷന്റെ നവീകരണവും നടക്കുന്നതോടെ ഏറെ കാലമായുള്ള ജനങ്ങളുടെ ആവശ്യത്തിനാണ് പരിഹാരമാവുന്നത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
