മലബാറിലെ ആദ്യ സോളാർ പോലീസ് എയ്ഡ് പോസ്റ്റ് പെരിന്തൽമണ്ണയിൽ ഉദ്ഘാടനം ചെയ്തു

Share to


Perinthalmanna Radio
Date: 18-03-2026

പെരിന്തൽമണ്ണ: കത്തുന്ന വെയിലിൽ റോഡിലിറങ്ങി ജോലി ചെയ്യുന്ന ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്ക് ആശ്വാസമായി മലബാറിലെ ആദ്യത്തെ സോളാർ പവേർഡ് പോലീസ് എയ്ഡ് പോസ്റ്റ് പെരിന്തൽമണ്ണയിൽ പ്രവർത്തനമാരംഭിച്ചു. പെരിന്തൽമണ്ണ- കോഴിക്കോട് റോഡ് ബൈപ്പാസ് ജംഗ്ഷനിൽ പുതുതായി സ്ഥാപിച്ച ട്രാഫിക് സിഗ്നലിനോട് അനുബന്ധിച്ചാണ് അത്യാധുനിക സൗകര്യങ്ങളുള്ള ഈ പോലീസ് കൺട്രോൾ എയ്ഡ് പോസ്റ്റ് നിർമ്മിച്ചിരിക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ.യും പെരിന്തൽമണ്ണ നഗരസഭ വൈസ് ചെയർമാൻ എം.പി. ഫസൽ മുഹമ്മദും ചേർന്ന് എയ്ഡ് പോസ്റ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

പൂർണ്ണമായും സോളാർ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ എയ്ഡ് പോസ്റ്റിൽ ഉദ്യോഗസ്ഥർക്കായി കൂളിംഗ് വിൻഡോകൾ, ഫാൻ, എക്സോസ്റ്റ് ഫാൻ തുടങ്ങിയ നൂതന സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. കഠിനമായ ചൂടിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഇത്തരം സൗകര്യങ്ങൾ വലിയ ആശ്വാസമാകുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *