
Perinthalmanna Radio
Date: 18-03-2026
മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച . മാസ പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീം കോടതി നിർദേശിച്ചത് അനുസരിച്ച് ബുധനാഴ്ച വൈകുന്നേരം വിവിധ ഇടങ്ങളിൽ നിരീക്ഷണം നടന്നുവെങ്കിലും മാസപ്പിറവി ദൃശ്യമായില്ല.
റംസാൻ 30 പൂർത്തിയാക്കി വെള്ളിയാഴ്ച ശവ്വാൽ ഒന്ന് ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് സൗദി റോയൽ കോർട്ട് അറിയിച്ചു. ഇതോടെ ഗൾഫ് രാജ്യങ്ങളിൽ ഇത്തവണ വെള്ളിയാഴ്ചയാണ് ഈദുൽ ഫിത്തർ.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
