മുണ്ടത്ത്‌പാലത്തിൻ്റെ ഇരുവശവും കുഴികൾ അടച്ച് ഭാഗികമായി ടാറിങ് നടത്തി

Share to



Perinthalmanna Radio
Date: 18-04-2024

പെരിന്തൽമണ്ണ: പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയിൽ മാനത്തുമംഗലം ട്രാഫിക് ജംക്‌ഷനു സമീപമുള്ള മുണ്ടത്ത്‌പാലം വഴി യാത്ര ഇനി ക്ലേശരഹിതം. പുതുക്കി നിർമിച്ച മുണ്ടത്ത് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾക്ക് ഇരുവശവും റോഡ് വലിയ കുഴികൾ നിറഞ്ഞതായിരുന്നു. ഒരേസമയം രണ്ട് വാഹനങ്ങൾക്ക് പോകാവുന്ന വീതിയിലാണ് പാലവും ഇരുവശത്തെ റോഡും നിർമിച്ചിട്ടുള്ളത്. എന്നാൽ വീതി കൂടിയ ഭാഗത്ത് ടാറിങ് നടത്താത്തതിനാൽ ചതിക്കുഴികളിൽ പെട്ട് ഗതാഗതം ദുഷ്‌കരമായിരുന്നു. പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെയുള്ള മാധ്യമങ്ങള്‍ ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. തുടർന്ന് പൊതു മരാമത്ത് വകുപ്പ് അധികൃതർ സ്ഥലം സന്ദർശിക്കുകയും റോഡിലെ കുഴികൾ അടച്ച് ഭാഗികമായി ടാറിങ് നടത്തി ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്‌തു. അതോടെ ദുരിതം നിറഞ്ഞ ഗതാഗതത്തിന് താൽക്കാലിക ആശ്വാസമായി. പാലത്തിന് ഇരുവശവും കൈവരികൾ സ്ഥാപിക്കുകയും റോഡ് പൂർണമായും ടാറിങ് നടത്തുകയും ചെയ്യമമെന്നാണ് യാത്രക്കാരുടെ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EhRKuwqjHKr32SfYjEBli4
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *