കല്ലടക്കടവിൽ ചെക്ക് ഡാം ഉയരുന്നു; സഫലമാകുന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യം

Share to



Perinthalmanna Radio
Date: 18-04-2025

പട്ടിക്കാട്: വെള്ളിയാറിന്റെ മണിയാണീരിക്കടവ് പാലത്തിനു സമീപം കല്ലടക്കടവിൽ ചെക്ക് ഡാം നിർമാണം അന്തിമഘട്ടത്തിൽ. സംസ്ഥാന ജലസേചന വകുപ്പ് അനുവദിച്ച 3.22 കോടി ചെലവിൽ അമ്പത് മീറ്ററോളം നീളത്തിലും രണ്ടു മീറ്റർ ഉയരത്തിലുമാണ് പുഴയ്ക്കു കുറുകെ ചെക്ക് ഡാം നിർമിക്കുന്നത്. ഷട്ടർ സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് ഭിത്തികളുടെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.

അരമീറ്റർ വീതിയുള്ള ഫൈബർ റീ ഇൻഫോഴ്സ്ഡ് പോളിമർ (എഫ്ആർപി) ഷട്ടറുകളാണ് സ്ഥാപിക്കുക. പുഴയുടെ മേലാറ്റൂർ ഭാഗത്ത് 175 മീറ്റർ നീളത്തിൽ ചെക്ക് ഡാമിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമിക്കേണ്ടതുണ്ട്. ഇതിന്റെ പണിയാണിപ്പോൾ നടക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ മേയിൽ പണി പൂർത്തീകരിക്കാൻ കഴിയുമെന്ന് നിർമാണചുമതല ഏറ്റെടുത്ത മേലാറ്റൂരിലെ സന്തോഷ് കൺസ്ട്രക്ഷൻ അധികൃതർ അറിയിച്ചു.

വെള്ളിയാറിനു കുറുകെ കല്ലടക്കടവിൽ ചെക്ക് ഡാം നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മേലാറ്റൂർ, കീഴാറ്റൂർ പഞ്ചായത്തുകൾക്ക് അതിരിട്ടൊഴുകുന്ന വെള്ളിയാറിന്റെ തീരത്ത് ഇരു പഞ്ചായത്തുകളിലേക്കുമുള്ള നിരവധി കുടിവെള്ള പദ്ധതികളുണ്ട്. അതുകൊണ്ടുതന്നെ വേനൽ കനക്കുമ്പോൾ പുഴ വറ്റുമെന്നതിനാൽ മണൽചാക്കും മറ്റും ഉപയോഗിച്ച് താത്കാലിക തടയണ നിർമിച്ച് വെള്ളം കെട്ടിനിർത്തുകയാണ് പതിവ്. വർഷാവർഷം താത്കാലിക തടയണ നിർമിക്കേണ്ടിവരുന്നതിനാൽ ഈയിനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് ഗ്രാമപ്പഞ്ചായത്തിനുണ്ടാകാറുള്ളത്. ഇത്തരം പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം ചെക്ക് ഡാം നിർമിക്കുക എന്നതായിരുന്നു.

ചെക്ക് ഡാം നിർമിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരന്തരം വാർത്തകൾ നൽകിയിരുന്നു. ഇങ്ങനെ ജനകീയ ആവശ്യം ശക്തമായതിനെ തുടർന്നാണ് സർക്കാർ ഫണ്ട് അനുവദിച്ചതും പണി തുടങ്ങിയതും.

കുടിവെള്ള പദ്ധതികൾക്ക് പുത്തനുണർവാകും.

ചെക്ക് ഡാം യാഥാർഥ്യമായാൽ കീഴാറ്റൂർ, മേലാറ്റൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ജലസേചനത്തിനും നിരവധി കുടിവെള്ള പദ്ധതികൾക്കും പുത്തനുണർവാകും.

പ്രദേശത്തെ ഏക്കർകണക്കിന് കൃഷിഭൂമിയിലേക്കും നിരവധി കുടിവെള്ള പദ്ധതികളുടെയും വീടുകളിലെയും കിണറുകളിലേക്കും യഥേഷ്ടം വെള്ളം ലഭിക്കും. വർഷംതോറും കുടിവെള്ള കമ്മിറ്റികൾ ഭീമമായ തുക ഉപയോഗിച്ചാണ് ഇവിടെ താത്കാലിക തടയണ നിർമിക്കുന്നത്.

ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമാകും. മാത്രമല്ല പ്ലാസ്റ്റിക് ചാക്കുകൾ ഉപയോഗിച്ചുള്ള തടയണ നിർമാണത്തിലൂടെയുള്ള ജലമലിനീകരണവും ഇല്ലാതാവും. പ്രകൃതിരമണീയമായ സ്ഥലവും ഗതാഗതസൗകര്യവും പുഴയ്ക്കു കുറുകെ പാലവുമൊക്കെ ഉള്ളതിനാൽ പ്രദേശത്തെ നല്ലൊരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയെ

Share to

Leave a Reply

Your email address will not be published. Required fields are marked *