മെസി ഡിസംബറിൽ ഇന്ത്യയിലേക്ക്; പുതിയ യാത്രാപദ്ധതിയിൽ കേരളം ഇല്ല

Share to



Perinthalmanna Radio
Date: 18-06-2025

ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി ഉൾപ്പെടുന്ന അർജന്റീന ഫുട്ബോൾ ടീം ഇന്ത്യയിലേക്ക് വരുന്നു. മുംബൈ, ഡൽഹി, കൊൽക്കത്ത എന്നീ പ്രധാന നഗരങ്ങൾ ടീം സന്ദർശിക്കുമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതു സംബന്ധിച്ച് മെസ്സിയോ അർജന്റീന ഫുട്ബോൾ അസോസിയേഷനോ ഔദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല.

ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് മെസ്സിയുടെ യാത്രാപരിപാടിയിൽ കേരളം ഉൾപ്പെട്ടിട്ടില്ല. ഈവർഷം ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്തി സൗഹൃദമത്സരം കളിക്കുമെന്നാണ് സംസ്ഥാന കായികമന്ത്രി വി. അബ്ദുറഹ്മാൻ നേരത്തെ പറഞ്ഞത്.

മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച് ഡിസംബർ 13 മുതൽ 15 വരെയുള്ള മൂന്നു ദിവസമാണ് ഇന്ത്യയിലുണ്ടാവുക. ഇന്ത്യൻ പര്യടനത്തിൽ മെസ്സി തന്റെ മഹത്തായ കരിയറിനെയും കായികരംഗത്തോടുള്ള പ്രതിബദ്ധതയും പ്രതിപാദിക്കുന്ന പരിപാടികളിൽ പങ്കെടുക്കും.

കൊൽക്കത്തയിലെ പ്രശസ്തമായ ഈഡൻ ഗാർഡൻസ് വേദിയിൽ മെസ്സിയെ ആദരിക്കുമെന്ന് ബംഗാളി മാധ്യമമായ സീ 24 റിപ്പോർട്ട് ചെയ്യുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ ആഘോഷച്ചടങ്ങിൽ പങ്കെടുക്കും. കൊൽക്കത്തയിൽ മെസ്സി, കുട്ടികൾക്കായി ഒരു ഫുട്ബോൾ ശിൽപശാല നടത്തുകയും ഫുട്ബോൾ ക്ലിനിക്ക് ആരംഭിക്കുകയും ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഈഡൻ ഗാർഡൻസിൽ ഗോട്ട് കപ്പ് (GOAT Cup) എന്ന പേരിൽ ഒരു സെവൻസ് ടൂർണമെന്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.

ഡെൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മുംബൈയിൽ സച്ചിൻ തെണ്ടുൽക്കറെയും സന്ദർശിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഇവിടങ്ങളിൽ ഫുട്ബോൾ ശിൽപശാലകളിൽ സംബന്ധിക്കുമെന്നുമാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ഇത്തവണത്തെ വരവിൽ ഫുട്ബോൾ മത്സരമുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ. പകരം ഗോട്ട് കപ്പിന് സാക്ഷ്യം വഹിക്കുകയാവും ചെയ്യുക. ബോളിവുഡ് താരങ്ങളും ക്രിക്കറ്റർമാരും ഫുട്ബോൾ താരങ്ങളും അണിനിരക്കുന്ന സെവൻസ് ടൂർണമെന്റാണിത്. കൂടാതെ മറ്റു സംഗീത പരിപാടികളിലും പങ്കെടുക്കും. സതാദ്രു ദത്ത എന്ന വ്യക്തിയാണ് മെസ്സിയെ കൊൽക്കത്തയിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. നേരത്തേ മാറഡോണയെയും റൊണാൾഡീന്യോയെയും കൊൽക്കത്തയിലേക്ക് കൊണ്ടുവന്നതും ഇദ്ദേഹം തന്നെയായിരുന്നു.

മെസ്സിയുടെ രണ്ടാം ഇന്ത്യാ സന്ദർശനമാണിത്. 2011 സെപ്റ്റംബറിൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലയ്ക്കെതിരായ സൗഹൃദ മത്സരത്തിന് മെസ്സി ഇന്ത്യയിലെത്തിയിരുന്നു. അന്നാണ് മെസ്സി ആദ്യമായി അർജന്റീനയുടെ ക്യാപ്റ്റനായത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീന ജയിക്കു

Share to

Leave a Reply

Your email address will not be published. Required fields are marked *