
Perinthalmanna Radio
Date: 18-08-2024
പെരിന്തൽമണ്ണ: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ അതിക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണയിൽ ഡോക്ടർമാരുടെ പണിമുടക്ക്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ഉൾപ്പെടെ വിവിധ ആശുപത്രികളിലും ക്ലിനിക്കുകളിലും ഒപി പ്രവർത്തിച്ചില്ല. ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗം പ്രവർത്തിച്ചു. ക്ലിനിക്കുകളെല്ലാം അടച്ചിട്ടു. ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന ഐഎംഎയുടെ പ്രതിഷേധം മുൻ പ്രസിഡന്റ് ഡോ.വി.യു.സീതി ഉദ്ഘാടനം ചെയ്തു. ഡോ.സാമുവൽ കോശി, ഡോ.വി.യു.സീതി, ഡോ.എ.വി.ജയകൃഷ്ണൻ എന്നിവർ ചേർന്ന് പതാക ഉയർത്തി. ഡോ.ഷാജി ഗഫൂർ, ഡോ.നിഷാ മോഹൻ, ഡോ.ജലാൽ എന്നിവർ പ്രസംഗിച്ചു. കോടതിപ്പടിയിലേക്ക് മാർച്ചും സംഘടിപ്പിച്ചു. പൊതുജനങ്ങളും മാർച്ചിന്റെ ഭാഗമായി. സമാപന പൊതുയോഗം ഡോ.കെ.എ.സീതി ഉദ്ഘാടനം ചെയ്തു. ഡോ.എസ്.രാമദാസ്, ഡോ.കൊച്ചു എസ്.മണി, ഡോ.അബൂബക്കർ തയ്യിൽ, ഡോ.കെ.പി.ഷറഫുദ്ദീൻ, ഡോ.ജലാൽ, ഡോ.ഐശ്വര്യ, ഡോ.നിലാർ മുഹമ്മദ്, ഡോ.കെ.ബി.ജലീൽ, ഡോ.കൃഷ്ണദാസ് എളേടത്ത് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
