
Perinthalmanna Radio
Date: 18-08-2024
പെരിന്തൽമണ്ണ : നഗരസഭയും പെരിന്തൽമണ്ണ കൃഷിഭവനും സംയുക്തമായി കർഷകദിനം ആചരിച്ചു. വ്യത്യസ്ത മേഖലകളിലെ മികച്ച കർഷകരായ മൊയ്തീൻകുട്ടി കക്കാട്ടുപറമ്പിൽ, ബൽക്കീസ് തൊണ്ണംതൊടി, അംബുജാക്ഷൻ ചെറുകരപടിക്കൽ, ടി.വി. രാധാകൃഷ്ണൻ, അഖിൽ കാരയിൽ, നസ്റുദ്ദീൻ കലകപ്പാറ, അബ്രാഹം പറമ്പക്കാട്, സി.എം. പ്രേമാനന്ദ്, മുഹമ്മദാലി പള്ളിപ്പറയൻ, റംല വി. കൊളച്ചാലിൽ എന്നിവരെ കാഷ് അവാർഡും കൈക്കോട്ടും ഉപഹാരങ്ങളും നൽകി ആദരിച്ചു.
നഗരസഭാധ്യക്ഷൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷ എ. നസീറ അധ്യക്ഷത വഹിച്ചു. റിട്ട. അസി. ഡയറക്ടർ ഒ.കെ. കൃഷ്ണനുണ്ണി കാർഷിക സെമിനാറിന് നേതൃത്വം നൽകി. കൃഷി ഓഫീസർ രജിന വാസുദേവൻ, കൃഷി അസിസ്റ്റന്റ് പി.വി. സുരാജ്, നഗരസഭാ ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.കെ. ശ്രീധരൻ, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് എം.എം. മുസ്തഫ, പെരിന്തൽമണ്ണ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് പച്ചീരി ഫാറൂഖ്, വിവിധ കാർഷിക വികസനസമിതിയംഗങ്ങൾ, നഗരസഭാംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/LGNq30ypgbfIwG3hGCsoS1
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
