സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓണപ്പരീക്ഷകൾക്ക് ഇന്ന് തുടക്കം

Share to


Perinthalmanna Radio
Date: 18-08-2025

പെരിന്തൽമണ്ണ: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഓണപരീക്ഷകൾക്ക് ഇന്ന് തുടക്കമാകും. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ് ഇന്നുമുതൽ പരീക്ഷകൾ ആരംഭിക്കുന്നത്. എൽ പി വിഭാഗത്തിന് ബുധനാഴ്ച മുതൽ പരീക്ഷ തുടങ്ങും. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ 26നാണ് പരീക്ഷകൾ സമാപിക്കുന്നത്.

പരീക്ഷാ ദിവസങ്ങളിൽ അവധി പ്രഖ്യാപിക്കേണ്ടി വന്നാൽ ആ പരീക്ഷ 29 ന് നടക്കും. ഒന്ന്, രണ്ട് ക്ലാസുകളിൽ പരീക്ഷയ്ക്ക് സമയ പരിധി ഉണ്ടാകില്ല. 

അതേ സമയം, തൃശൂരില്‍ നടക്കാനിരുന്ന ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.

സ്കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. മാറ്റിവെച്ച ഓണപ്പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. മുന്‍കൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *