
Perinthalmanna Radio
Date: 18-08-2025
പെരിന്തൽമണ്ണ: നഗരസഭയുടെ കർഷക ദിനാഘോഷം നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.ഷാജി ആധ്യക്ഷ്യം വഹിച്ചു. വ്യത്യസ്ത മേഖലകളിലെ മികച്ച കർഷകരായ ഗോവിന്ദൻകുട്ടി കോഴിത്തൊടി, ശാരദ കോലോത്തൊടി, അബ്ദുസമൻ കാപ്പുങ്ങൽ, അയ്യപ്പൻ ചെറുകര പുരക്കൽ, ബാബുമോൻ കുറ്റിക്കാട്ടിൽ എന്നിവരെ ആദരിച്ചു.
വൈസ് ചെയർപഴ്സൻ എ.നസീറ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, കെ.ഉണ്ണിക്കൃഷ്ണൻ, കൗൺസിലർമാരായ പച്ചീരി ഫാറൂഖ്, പി.സീനത്ത്, എൻ.അജിത, സരോജ, സുനിൽകുമാർ, ശ്രീജിഷ, സക്കീന സൈദ്, സജിന ഷൈജൽ, കൃഷി ഓഫിസർ വി.നസ്രിൻ, അസിസ്റ്റന്റ് പി.വി.സുരാജ് എന്നിവർ പ്രസംഗിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
