
Perinthalmanna Radio
Date: 18-08-2025
പെരിന്തൽമണ്ണ: കേരള സർക്കാറിന്റെ
ഞായറാഴ്ച ദിവസത്തെ സമൃദ്ധി ലോട്ടറി നറുക്കെടുപ്പിൽ
ഒന്നാം സമ്മാനമായ ഒരു കോടി പെരിന്തൽമണ്ണയിൽ
വിറ്റ ടിക്കറ്റിന്. അരക്കു താഴെ ചലന ശേഷിയില്ലാത്ത യുവാവ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
പെരിന്തൽമണ്ണ നഗരസഭയുടെ സൈമൺ ബ്രിട്ടോ റീഹാബിലിറ്റേഷൻ സെൻ്ററിൽ കഴിയുന്ന തവനൂർ മാത്തൂർ സ്വദേശി സജി വിറ്റ MU 819960 നമ്പർ ടിക്കറ്റിനാണ് ഒന്നാം
സമ്മാനം ലഭിച്ചത്.
മൂസക്കുട്ടി ബസ്റ്റാൻഡ് പരിസരത്ത് മൂന്നു വർഷമായി ചക്ര കസേരയിൽ ഇരുന്ന് ലോട്ടറി കച്ചവടം നടത്തുന്ന സജി വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചത് ആർക്കെന്ന് അറിവായിട്ടില്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
