രാജ്യറാണി എക്സ്പ്രസിന് ഒരു സ്ലീപ്പർ കോച്ച് കൂടി അനുവദിച്ചേക്കും

Share to

Perinthalmanna Radio
Date: 18-09-2024

അങ്ങാടിപ്പുറം∙ തിരുവനന്തപുരം രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് ഒരു കോച്ചുകൂടി അനുവദിക്കാൻ തീരുമാനമായതായി സൂചന. കോച്ചിന്റെ ലഭ്യതയനുസരിച്ചു തീരുമാനം ഉടൻ നടപ്പാക്കും. പുതുതായി അനുവദിക്കുന്നത് നോൺ എസി സ്ലീപ്പറാണെന്നാണു സൂചന. നിലവിൽ 14 കോച്ചുകളാണുള്ളത്. ‌‌ഇതിൽ റിസർവേഷൻ കോച്ചുകൾ 10 എണ്ണമേയുള്ളൂ. 8 എണ്ണം നോൺ എസി സ്ലീപ്പറാണ്. രാജ്യറാണിക്ക് അധികം കോച്ചുകൾ അനുവദിക്കുക  എന്നത് മലപ്പുറത്ത് നടത്തിയ ആശയ കൂട്ടായ്മയിൽ ഉയർന്ന പ്രധാന ആവശ്യമായിരുന്നു.

രാത്രി 7ന് പാലക്കാട് എത്തുന്ന ട്രിച്ചി- പാലക്കാട് എക്സ്പ്രസ് നിലമ്പൂരിലേക്കു നീട്ടുന്നത് റെയിൽവേ തത്വത്തിൽ അംഗീകരിച്ചതായി ആക്‌ഷൻ കൗൺസിൽ ഭാരവാഹികളായ ജോഷ്വ കോശി, ഡോ.ബിജു നൈനാൻ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Le59EJtlZge2SmuDB0TtUF
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *