ചെറുകര റെയിൽവേ സ്റ്റേഷൻ അണ്ടർ പാസിന് റെയിൽവേയുടെ അനുമതി

Share to


Perinthalmanna Radio
Date: 18-09-2025

അങ്ങാടിപ്പുറം: ചെറുകരയിൽ റെയിൽവേ അണ്ടർ പാസിന് റെയിൽവേയുടെ അനുമതി. അണ്ടർ പാസ് നിർമിച്ചാൽ റെയിലിന്റെ കിഴക്കേ ഭാഗത്തുള്ളവർക്ക് പ്രയാസമില്ലാതെ ചെറുകരയിലെത്താം. ഷൊർണൂർ-നിലമ്പൂർ പാതയുടെ വികസനത്തിന്റെ ഭാഗമായി ഏലംകുളം പഞ്ചായത്തിലെ ചെറുകര റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം 150 മീറ്റർ നീട്ടിയിരുന്നു. ഇതു കാരണം റെയിൽവേ ട്രാക്കിന്റെ കിഴക്കുഭാഗത്തെ കുടുംബങ്ങൾക്ക് ചെറുകരയിൽ എത്താനുള്ള വഴി തടസ്സപ്പെട്ടു.

അണ്ടർപാസ് നിർമിക്കണമെന്ന് ആവശ്യവുമായി പ്രദേശ വാസികൾ പഞ്ചായത്തിനെ സമീപിച്ചിരുന്നു. സ്റ്റേഷനിൽ പ്ലാറ്റ്ഫോം അവസാനിക്കുന്ന ഭാഗത്ത് അണ്ടർപാസ് നിർമിക്കുന്നതിന് നാട്ടുകാരും പഞ്ചായത്തും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് സുകുമാരൻ ചെയർമാനും ഇപ്പോഴത്തെ പ്രസിഡന്റ്റ് പി. സുധീർ ബാബു കൺവീനറുമായി രൂപവത്കരിച്ച ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റെയിൽവേ ഡിവിഷണൽ മാനേജരെ സമീപിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് അണ്ടർപാസ് അനുവദിച്ച് ഉത്തരവായത്.

അണ്ടർപാസ് നിർമാണത്തിനായി 2,56,04943 രൂപയാണ് റെയിൽവേ, അടങ്കൽ കണക്കാക്കിയിട്ടുള്ളത്. എന്നാൽ ഡിപ്പോസിറ്റ് സ്‌കീമിൽ ഉൾപ്പെടുത്തി ഫണ്ട് കണ്ടെത്തണമെന്നാണ് റെയിൽവേ അറിയിച്ചിട്ടുള്ളത്. എംപി, എംഎൽഎ ഫണ്ടിൽ നിന്ന് ഫണ്ട് കണ്ടെത്താമെന്ന് പഞ്ചായത്ത് മറുപടിയും നൽകി. ഈ തുക എംപി ഫണ്ടിൽ നിന്ന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീർ എംപിയുമായി ബന്ധപ്പെട്ടപ്പോൾ ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് എംപി ഉറപ്പു നൽകിയതായി പഞ്ചായത്ത് പ്രസിഡന്റ് പി. സുധീർ ബാബു പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *