
Perinthalmanna Radio
Date: 18-11-2024
———————————————–
This News Sponsored by
———————————————
ഭാരത് ബെഡ് എംപോറിയത്തിൽ ക്രിസ്തുമസ് ന്യൂ ഇയർ മെഗാ സെയിൽ
▶️പ്രശസ്ത കമ്പനികളുടെ ഫോം ബെഡ്ഡുകൾ, സ്പ്രിങ് ബെഡുകൾ, മെഡിക്കേറ്റഡ് ബെഡ്ഡുകൾ, ലാറ്റക്സ് മെമ്മറി ഫോം തുടങ്ങിയ ബെഡുകളുടെ വൻ ശേഖരം
▶️Duroflex, Peps, Restolex, Coiron തുടങ്ങിയ പ്രശസ്ത കമ്പനികളുടെ ബെഡ്ഡുകൾക്ക് 20% മുതൽ 30% വരെ ഡിസ്കൗണ്ട്
▶️ കൂടാതെ ബെഡ് ഷീറ്റ്, കംഫർട്ടർ, മാട്രസ് പ്രൊട്ടക്ടർ, പില്ലോസ് തുടങ്ങി മറ്റനേകം ഉറപ്പായ സമ്മാനങ്ങളും
▶️ മികച്ച നിലവാരത്തിലും കുറഞ്ഞ ചിലവിലും കർട്ടൻസും ബ്ലൈന്റ്സും നിർമ്മിച്ചു നൽകുന്നു.
▶️എല്ലാവിധ സോഫകളും ക്യുഷൻസും വിവിധ ആകൃതിയിലും വലിപ്പത്തിലും നിർമിച്ചു നൽകുന്നു.
▶️വിവിധതരം കാർപെറ്റുകൾ ഡോർ മാറ്റുകൾ എന്നിവയുടെ വൻ കളക്ഷൻ
▶️ നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് 100% പഞ്ഞിക്കിടകൾ നിർമ്മിച്ചു നൽകുന്നു
കൂടുതൽ ഓഫറുകൾക്ക് ഇന്ന് തന്നെ സന്ദർശിക്കുക
ഭാരത് ബെഡ് എംപോറിയം
Opp. Market City
Calicut Road,
Perinthalmanna
📞9961902864, 9142382318
———————————————
മലപ്പുറം ∙ തദ്ദേശ സ്ഥാപന വാർഡ് പുനർനിർണയത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്, നഗസരസഭ, കോർപറേഷൻ എന്നിവിടങ്ങളിലെ പുതിയ വാർഡുകളുടെ കരടുപട്ടിക ഇന്നു പ്രസിദ്ധീകരിക്കും. അതതു തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ് പട്ടിക പ്രസിദ്ധീകരിക്കുക. ഇതിന്റെ പകർപ്പുകൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു ലഭ്യമാക്കും. കരടിൽ പരാതിയുണ്ടെങ്കിൽ അടുത്ത മാസം 3 വരെ ബോധിപ്പിക്കാം. പരാതികൾ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തിയ ശേഷമായിരിക്കും വാർഡ് വിഭജനം അന്തിമമാക്കുക. അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് പുതിയ വാർഡുകളുടെ അടിസ്ഥാനത്തിൽ നടത്താനാണു സർക്കാർ തീരുമാനം.
ജില്ലയിലെ 94 ഗ്രാമപഞ്ചായത്തുകളിലായി 249 വാർഡുകളാണു വർധിക്കുന്നത്. ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാർഡുകളുടെ എണ്ണത്തിൽ വർധനയുണ്ട്. ഒന്നു മുതൽ 4 വരെ വാർഡുകളാണു വർധിച്ചിരിക്കുന്നത്. 12 നഗരസഭകളിലും വാർഡ് വർധനയുണ്ട്. ഒന്നു മുതൽ 5 വരെയാണ് നഗരസഭകളിൽ വർധിച്ചിരിക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ വാർഡ് വിഭജനം പിന്നീട് നടക്കും.
ചരിത്രത്തിലാദ്യമായി പൂർണമായും ഡിജിറ്റലായാണ് ഇത്തവണ വാർഡുകളുടെ അതിർത്തി നിർണയം പൂർത്തിയാക്കിയത്. ക്യൂഫീൽഡ് ആപ്പ് വഴിയാണു തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വാർഡുകളുടെ അതിർത്തികൾ പുനർനിർണയിച്ചത്. അതിനാൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കു വാർഡ് വിഭജനം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. 2011ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ അടിസ്ഥാനത്തിലാണ് വാർഡുകൾ വിഭജിച്ചിരിക്കുന്നത്. കരടിലുള്ള പരാതികൾ വാർഡ് വിഭജന കമ്മിഷനോ കലക്ടർക്കോ നൽകാം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
