മാലിന്യമുക്ത ക്യാമ്പയിന്‍; ബാനര്‍ പ്രകാശനം ചെയ്തു

Share to

Perinthalmanna Radio
Date: 18-11-2024

പെരിന്തൽമണ്ണ: സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്ത നവ കേരളത്തിനായി ഗ്രന്ഥശാലകള്‍ നേതൃത്വം നല്‍കുന്ന ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി പെരിന്തല്‍മണ്ണ താലൂക്കിലെ മുഴുവന്‍ വായനശാലകളിലും സ്ഥാപിക്കാന്‍ തയാറാക്കിയ തുണിബാനര്‍ ജില്ലാ കലക്ടര്‍ വി.ആര്‍. വിനോദ് പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രന്‍ ബാനര്‍ ഏറ്റുവാങ്ങി. താലൂക്ക് പ്രസിഡന്റ് സി. ശശികുമാര്‍, സെക്രട്ടറി വേണു പാലൂര്‍, കെ.പി. രമണന്‍, നജ്മ യൂസഫ്, എം. അമ്മിണി, ശുചിത്വ മിഷന്‍ ജില്ലാ അസി. കോഓര്‍ഡിനേറ്റര്‍ ടി.എസ് അഖിലേഷ്, എം.പി. രാജന്‍, എം. സോമസുന്ദരന്‍ എന്നിവര്‍ പങ്കെടുത്തു. ഒരു മാസം നീളുന്ന ക്യാമ്പയിനിന്റെ ഭാഗമായി മുഴുവന്‍ വായനശാലകളിലും ബോധവത്കരണ ക്ലാസുകള്‍, പരിസര ശുചീകരണം, തുണിബാനര്‍ സ്ഥാപിക്കല്‍, അജൈവമാലിന്യ ശേഖരണം, മാലിന്യമുക്ത പ്രതിജ്ഞ, വിളംബര ഘോഷയാത്ര, മാലിന്യമുക്ത പ്രഖ്യാപനം എന്നിവ സംഘടിപ്പിക്കും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *