പുത്തനങ്ങാടിയിലെ വീട്ടിൽനിന്ന് പന്ത്രണ്ടരപ്പവനും 25,000 രൂപയും കവർന്നു

Share to


Perinthalmanna Radio
Date: 18-11-2025

അങ്ങാടിപ്പുറം: പുത്തനങ്ങാടി ചോലയിൽക്കുളമ്പിലെ വീട്ടിൽ കള്ളൻകയറി പന്ത്രണ്ടരപ്പവനും 25,000 രൂപയും മോഷ്ടിച്ചു. വടക്കേകര കൂരിമണ്ണിൽ വലിയമണ്ണിൽ സിറാജുദ്ദീന്റെ വീട്ടിൽ ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. വീട്ടിലെ രണ്ടു മുറികളിലായി സൂക്ഷിച്ചിരുന്ന സ്വർണവും രൂപയുമാണ് മോഷ്ടിച്ചത്. വീട്ടിലുള്ളവർ വൈകീട്ട് ബന്ധുവീട്ടിൽപ്പോയി അല്പസമയം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിഞ്ഞത്. വീടിന്റെ താഴത്തെ രണ്ട് വാതിലുകളും പൂട്ടിയ നിലയിലായിരുന്നു.

വീടിന്റെ മുകൾ നിലയിൽ വാർപ്പു പണികൾ നടക്കുന്നുണ്ട്. ഈ വഴിയാകാം മോഷ്ടാവ് വിടിനുള്ളിലേക്കു കയറിയതെന്നാണു നിഗമനം. 5.45 വരെ പണിക്കാർ മുകളിലുണ്ടായിരുന്നു. അവർ പോയതിന് ശേഷമാകാം മോഷണം നടന്നതെന്നാണ് കരുതുന്നത്. അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. അടുക്കളയിൽ സൂക്ഷിച്ച അരിപ്പാത്രത്തിലും മറ്റും മോഷ്ടാവ് തിരച്ചിൽ നടത്തിയതിന്റെ അടയാളമുണ്ട്. സംഭവം അറിഞ്ഞ ഉടനെ വീട്ടുകാർ പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകി. രാത്രി തന്നെ പോലീസെത്തി പരിശോധന നടത്തി.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *