
Perinthalmanna Radio
Date: 18-12-2025
പെരിന്തൽമണ്ണ:
പെരിന്തൽമണ്ണ നഗരസഭയുടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലിന്റെ ആദ്യ യോഗം ഡിസംബർ 21ന് നടക്കും. ഈ യോഗത്തിൽ പ്രായത്തിൽ ഏറ്റവും മുതിർന്ന അംഗമായ ആറാം വാർഡ് കുളിർമലയിൽ നിന്ന് വിജയിച്ച മുസ്ലീം ലീഗ് അംഗം നാലകത്ത് മുഹമ്മദ് ബഷീർ അധ്യക്ഷ പദവി വഹിക്കും. കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ പ്രായത്തിൽ മുതിർന്നവർക്കാണ് ആദ്യ യോഗത്തിൽ അധ്യക്ഷ സ്ഥാനമെന്ന ചട്ടപ്രകാരം, നാലകത്ത് മുഹമ്മദ് ബഷീറാണ് സത്യപ്രതിജ്ഞ ചെയ്ത് ആദ്യ യോഗം നയിക്കുക.
ജില്ലയിലെ 12 നഗരസഭകളിൽ ഡിസംബർ 21ന് നടക്കുന്ന ആദ്യ കൗൺസിൽ യോഗങ്ങളിൽ ആറിടങ്ങളിൽ യു.ഡി.എഫ് പ്രതിനിധികളും നാലിടങ്ങളിൽ എൽ.ഡി.എഫ് പ്രതിനിധികളും ഓരോ ഇടങ്ങളിൽ എൻ.ഡി.എയും സ്വതന്ത്ര അംഗവും ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കും.
യു.ഡി.എഫിന് അവസരം ലഭിച്ച ആറിടങ്ങളിലെ മൂന്നിടങ്ങളിൽ കോൺഗ്രസ് അംഗങ്ങളും രണ്ടിടത്ത് മുസ്ലീം ലീഗ് അംഗങ്ങളും ഒരിടത്ത് യു.ഡി.എഫ് സ്വതന്ത്ര അംഗത്തിനും അവസരം ലഭിക്കും. കോൺഗ്രസ് അംഗങ്ങൾ നിലമ്പൂർ, കൊണ്ടോട്ടി, വളാഞ്ചേരി എന്നിവിടങ്ങളിലും മുസ്ലീം ലീഗ് അംഗങ്ങൾ പെരിന്തൽമണ്ണ, തിരൂരങ്ങാടി എന്നിവിടങ്ങളിൽ ആദ്യ യോഗങ്ങളിൽ അധ്യക്ഷ പദവി വഹിക്കും. പൊന്നാനി നഗരസഭയിൽ യു.ഡി.എഫ് സ്വതന്ത്രൻ ആദ്യ യോഗത്തിൽ അധ്യക്ഷനാകും. എൽ.ഡി.എഫിന് അവസരം ലഭിച്ച നാലിടങ്ങളിൽ മൂന്നിടത്ത് സി.പി.എമ്മും ഒരിടത്ത് സ്വതന്ത്രനും ആദ്യ യോഗങ്ങളിൽ അധ്യക്ഷ പദവി വഹിക്കും. യു.ഡി.എഫ് ഭരണം പിടിച്ച കോട്ടക്കലിൽ ആദ്യ യോഗത്തിൽ എൻ.ഡി.എ അംഗം അധ്യക്ഷത വഹിക്കും. യു.ഡി.എഫ് ഭരണം പിടിച്ച താനൂരിൽ ആദ്യ യോഗത്തിൽ അധ്യക്ഷ പദവി വഹിക്കുക സ്വതന്ത്ര അംഗമാകും.
ജില്ലയിൽ 12 നഗരസഭകളിൽ 11 യു.ഡി.എഫും ഒരിടത്ത് എൽ.ഡി.എഫുമാണ് ഭരണം കിട്ടിയത്. നിലമ്പൂർ, പെരിന്തൽമണ്ണ, മലപ്പുറം, മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ, തിരൂരങ്ങാടി, പരപ്പനങ്ങാടി, താനൂർ, തിരൂർ, വളാഞ്ചേരി എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് നേട്ടമുണ്ടായത്. പൊന്നാനിയിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണം കിട്ടിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/IbXFMLBaqir9pII6VKVLor?mode=wwt
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
#PerinthalmannaNews
#perinthalmannamuncipality
#PerinthalmannaTown
#udfkerala
