
Perinthalmanna Radio
Date: 19-01-2024
പെരിന്തൽമണ്ണ: കഴുത്തിൽ കമ്പി കുരുങ്ങിയുണ്ടായ മുറിവുമായി അലയുന്ന തെരുവുനായ നൊമ്പരക്കാഴ്ചയായി. പെരിന്തൽമണ്ണ മാനത്തുമംഗലം ബൈപ്പാസിലെ നടപ്പാതയോട് ചേർന്നാണ് തെരുവുനായയെ ദിവസങ്ങളായി ഇത്തരത്തിൽ കാണുന്നത്. കഴുത്തിൽ കുരുങ്ങിയ കമ്പി മുറുകി ഇപ്പോൾ ആഴത്തിൽ മുറിവുണ്ടായ നിലയിലാണ്. മാസങ്ങളായി കുരുങ്ങിയ കമ്പിയുമായി പ്രയാസപ്പെടുന്ന നായയെ ഇവിടെ കാണാൻ തുടങ്ങിയിട്ടെന്ന് നാട്ടുകാർ പറയുന്നു. കമ്പി മാറ്റാൻ ശ്രമിച്ചാൽ നായ ആക്രമിക്കുമോയെന്ന ഭയത്താൽ ആരും രക്ഷാപ്രവർത്തനത്തിന് ശ്രമിക്കുന്നുമില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Dh50VB5MWGy5FkMpa4yo09
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
