
Perinthalmanna Radio
Date: 19-02-2024
പെരിന്തൽമണ്ണ : വേനൽച്ചൂട് കൂടുന്നതിന് ഇടയിൽ പുൽക്കാടുകൾക്ക് തീപിടിക്കുന്നതും പതിവാകുന്നു. ഞായറാഴ്ച മാത്രം പെരിന്തൽമണ്ണ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ അഞ്ചിടത്താണ് അടിക്കാടുകൾക്ക് തീപിടിച്ചത്. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും സഹായത്തോടെ തീ അണയ്ക്കുകയായിരുന്നു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് ഏഴു വരെയുള്ള സമയത്താണ് ഇത്രയും തീപ്പിടിത്തങ്ങളുണ്ടായത്. പാണമ്പി മാട്ടറ റോഡിൽ തെങ്ങിൻ തോട്ടത്തിനും ചെറുകര വാട്ടർടാങ്കിനു സമീപം പറക്കുന്നിലും തീപ്പിടിത്തമുണ്ടായി. എം.ഇ.എസ്. ആശുപത്രിക്ക് പിൻഭാഗത്തുള്ള ആറേക്കറോളം റബ്ബർത്തോട്ടത്തിലും അടിക്കാടുകൾ കത്തി. അങ്ങാടിപ്പുറത്ത് റെയിൽപാതയോരത്തും ചെറുകര റെയിൽവേ സ്റ്റേഷനു സമീപവും തീപ്പിടിത്തമുണ്ടായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യു
https://chat.whatsapp.com/JFl6Cge5q6nBts9kivlIus
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
