
Perinthalmanna Radio
Date: 18-02-2026
പെരിന്തൽമണ്ണ: വിശ്വാസികൾക്ക് ആത്മ സംസ്‌കരണത്തിന്റെ ദിനരാത്രങ്ങൾ സമ്മാനിച്ച് സംസ്ഥാനത്ത് റമസാൻ വ്രതം ഇന്ന് മുതൽ തുടങ്ങി.
കഴിഞ്ഞ ദിവസം മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഇന്നലെ ശഅബാൻ 30 പൂർത്തിയാക്കിയാണ് റമസാൻ ഇന്ന് ആരംഭിക്കുന്നത്. ഒമാനിലും ഇന്നാണ് റമസാൻ മാസം തുടങ്ങുന്നത്. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ റമസാൻ വ്രതം ഇന്നലെ ആരംഭിച്ചു.
സംസ്ഥാനത്തെ പള്ളികളിൽ ഇന്നലെ രാത്രി മുതൽ റമസാൻ പ്രാർഥനകൾക്കു തുടക്കമായി. റമസാനിലെ പ്രത്യേക നമസ്കാരമായ തറാവീഹിനു വിശ്വാസികളുടെ വൻപങ്കാളിത്തം ഉണ്ടായിരുന്നു. ഇനി 30 ദിനരാത്രങ്ങൾ വിശ്വാസി സമൂഹം വ്രതാനുഷ്ഠാനത്തിലും ഖുർആൻ പാരായണത്തിലും പ്രാർഥനകളിലും കാരുണ്യ പ്രവർത്തനങ്ങളിലും സജീവമാകും
മാനവരാശിക്ക് വഴികാട്ടിയായ പരിശുദ്ധ ഖുർആൻ അവതരിച്ച മാസത്തിന്റെ വിശുദ്ധിയും ഐതിഹ്യവും മുറുകെ പിടിച്ചാണ് വിശ്വാസി ലോകം ആത്മ സംസ്കരണത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. ഇസ്ലാമിക കലണ്ടറിലെ ഒൻപതാമത്തെ മാസമായ റംസാൻ, മനസ്സിനെയും ശരീരത്തെയും ഒരുപോലെ ശുദ്ധീകരിക്കുന്ന ആത്മീയ പ്രക്രിയയായാണ് കണക്കാക്കപ്പെടുന്നത്. ലൈലത്തുൽ ഖദർ എന്ന പുണ്യരാവിൽ മുഹമ്മദ് നബിക്ക് അല്ലാഹുവിന്റെ ദിവ്യസന്ദേശം ലഭിച്ചതിന്റെ മഹത്തായ ഓർമ്മപ്പെടുത്തലാണ് ഓരോ റംസാനും.
വിശപ്പിന്റെ വിലയറിയാനും സഹജീവികളോട് കാരുണ്യം കാണിക്കാനും ഈ വ്രതകാലം വിശ്വാസികളെ പഠിപ്പിക്കുന്നു. സക്കാത്തിലൂടെയും സദക്കയിലൂടെയും സമ്പത്ത് ശുദ്ധീകരിക്കുന്ന കാലം കൂടിയാണിത്. പള്ളികളിലും വീടുകളിലും പ്രാർത്ഥനകൾ സജീവമാകുന്നതോടെ വൈകുന്നേരങ്ങളിലെ ഇഫ്താർ സംഗമങ്ങൾ സാഹോദര്യത്തിന്റെ വിളംബരമാകും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
