പെരിന്തൽമണ്ണ ജൂബിലി റോഡ് ആദ്യഘട്ട നവീകരണം തുടങ്ങി

Share to

Perinthalmanna Radio
Date: 19-03-2025

പെരിന്തൽമണ്ണ ∙ കോഴിക്കോട്- പാലക്കാട് ദേശീയ പാതയെയും പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയെയും ബന്ധിപ്പിക്കുന്ന പെരിന്തൽമണ്ണ ജൂബിലി റോഡിന്റെ ആദ്യഘട്ട നവീകരണ ജോലികൾ തുടങ്ങി. 1.7 കോടി രൂപ ചെലവഴിച്ച് നഗരസഭയുടെ നേതൃത്വത്തിലാണ് നവീകരണം. റോഡിലെ പൈപ്‌ലൈൻ സ്ഥാപിക്കുന്ന ജോലിയാണ് തുടങ്ങിയത്. 1.7 കിലോമീറ്റർ ദൂരത്തിലാണ് പൈപ്ലൈൻ സ്ഥാപിക്കുക. ഡ്രെയ്നേജ്, കൾവർട്ട് നിർമാണ പ്രവൃത്തികൾക്ക് ശേഷം ഏറ്റവും അടുത്ത ദിവസങ്ങളിലായി റോഡ് പ്രവർത്തി ആരംഭിക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ ഏറ്റവും മികച്ച റോഡുകളിലൊന്നായി ജൂബിലി റോഡ് മാറുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി പറഞ്ഞു. പെരിന്തൽമണ്ണയിലെ പ്രധാന റോഡെന്ന നിലയിലും നഗരത്തിലെ ഗതാഗത പ്രയാസങ്ങൾ പരിഹരിക്കുന്നതിന് കഴിയുന്ന റോഡ് എന്ന നിലയിലുമാണ് വലിയ തുക ചെലവഴിച്ച് നഗരസഭ റോഡ് നവീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *