
Perinthalmanna Radio
Date: 19-03-2025
പെരിന്തൽമണ്ണ:
പെരിന്തൽമണ്ണയിൽ വീണ്ടും സ്വർണ വ്യാപാരിയിൽ നിന്നും സ്വർണം തട്ടിയെടുക്കാൻ ശ്രമം. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് പെരിന്തൽമണ്ണ ദർശന ഗോൾഡ് ഉടമയായ സുരേഷ് സൂര്യവംശിക്ക് നേരെ മുളകുപൊടി ആക്രമണം ഉണ്ടായത്. പെരിന്തൽമണ്ണ ആയിഷ കോംപ്ലക്സിന് സമീപമുള്ള റോഡരികിലൂടെ ബൈക്കിൽ തൻ്റെ വീട്ടിലേക്ക് പോകുമ്പോഴാണ് ബൈക്കിൽ എത്തിയ മുഖം മറച്ച മൂന്നംഗ സംഘം മുളക് പൊടി വിതറി കവർച്ചാ ശ്രമം നടത്തിയതെന്ന് സൂര്യവംശി പറഞ്ഞു. ഇയാളുടെ ഇരുചക്ര വാഹനത്തിൽ സ്വർണമുണ്ടെന്ന് കരുതിയാണ് മോഷ്ടാക്കൾ മുളകു പൊടി വിതറി അദ്ദേഹത്തെ ആക്രമിക്കാൻ ഒരുങ്ങിയതാണ് സൂര്യവംശിയുടെ അയൽവാസിയും സുഹൃത്തുമായവർ പറയുന്നത്. സംഭവത്തെ തുടർന്ന് പെരിന്തൽമണ്ണ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പോലീസ് അന്വേഷിച്ച് വരികയാണ്. അതേ സമയം മോഷണങ്ങളും ആയി ബന്ധപ്പെട്ട് പെരിന്തൽമണ്ണ സിഐ വ്യാപാരികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
