മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ

Share to


Perinthalmanna Radio
Date: 19-03-2026

മാസപ്പിറവി ദൃശ്യമായതോടെ സംസ്ഥാനത്ത് നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. മാസപ്പിറവി കണ്ടതായി വിവരം ലഭിച്ചതോടെയാണ് ഖാസിമാർ പെരുന്നാൾ പ്രഖ്യാപനം നടത്തിയത്. ഇരുപത്തി ഒമ്പത് നാൾ നീണ്ടുനിന്ന വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസികൾ ഇനി പെരുന്നാൾ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.

സൗദി അറേബ്യയുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് പെരുന്നാൾ. ഗൾഫിൽ മുപ്പത് നോമ്പും പൂർത്തിയാക്കിയാണ് വിശ്വാസികൾ പെരുന്നാളിനെ വരവേൽക്കുന്നത്. ഒരേ ദിവസം തന്നെ കേരളത്തിലും ഗൾഫിലും പെരുന്നാൾ വരുന്നത് പ്രവാസി മലയാളി കുടുംബങ്ങൾക്കും വലിയ സന്തോഷത്തിന് വകനൽകുന്നു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *